മെഡിക്കൽ കോളജ്: മാർജിൻ ഫ്രീ കടയുടമയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാറോട്ടുകോണം സ്വദേശി പനങ്ങ അജയൻ എന്ന് വിളിക്കുന്ന അജയൻ (44) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. പാറോട്ടുകോണം ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന എഎസ് സൂപ്പർമാർക്കറ്റിൽ കയറിയാണ് ഉടമയെ ഭീഷണിപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ആയിരത്തോളം രൂപയുമായി പ്രതി മുങ്ങിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് സിഐയും സംഘവും നടത്തിയ അന്വേഷണത്തിൽ മുട്ടടയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് അജയനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകൾ ഉള്ളതായി സിഐ ഹരിലാൽ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments