Latest NewsNewsIndiaBusiness

ജിഎസ്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണം: ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം

ഒക്ടോബറിലെ ജിഎസ്ടി പിരിവിൽ കേന്ദ്ര ജിഎസ്ടിയായി 30,062 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയായി 38,171 കോടി രൂപയുമാണ് ലഭിച്ചത്

ഉത്സവകാലത്തിന്റെ തുടക്കമായ നവംബറിൽ ജിഎസ്ടി സമാഹരണത്തിൽ പുത്തൻ ഉണർവ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 1.51 ലക്ഷം കോടി രൂപയായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13 ശതമാനത്തിന്റെ വർദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ട്.

ജിഎസ്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണമാണ് ഇത്തവണ നടന്നിരിക്കുന്നത്. ഒക്ടോബറിലെ ജിഎസ്ടി പിരിവിൽ കേന്ദ്ര ജിഎസ്ടിയായി 30,062 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയായി 38,171 കോടി രൂപയുമാണ് ലഭിച്ചത്. സംയോജിത ജിഎസ്ടിയായി 91,315 കോടി രൂപയും, സെസ് ഇനത്തിൽ 12,456 കോടി രൂപയും പിരിച്ചെടുത്തു. ഈ വർഷം ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപ ലഭിച്ചതാണ് സർവകാല റെക്കോർഡ്. ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.

Also Read: ആലുവയിലെ അ‌ഞ്ച് വയസുകാരിയുടെ കൊലപാതകം: നാളെ വിധി പറയും

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ജിഎസ്ടി വിഹിതമായി കേരളത്തിന് കേന്ദ്രസർക്കാർ 18,370 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുൻ വർഷം സമാന കാലയളവിൽ 17,450 കോടി രൂപയാണ് അനുവദിച്ചത്. മുൻ വർഷത്തേക്കാൾ 5 ശതമാനം അധികം വിഹിതം ഇത്തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ജിഎസ്ടിയും, സംയോജിത ജിഎസ്ടിയിലെ കേരളത്തിന്റെ വിഹിതവും ചേർത്താണ് കേന്ദ്ര വിഹിതം കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button