Latest NewsNewsBusiness

തുടക്കം മികച്ചതാക്കി ഇസാഫ് ബാങ്ക്! ഐപിഒയുടെ ആദ്യ ദിനം ലഭിച്ചത് ഗംഭീര സ്വീകരണം

സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഒ ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. കൂടാതെ, ഇന്നൊരു ദിവസം കൊണ്ട് ഓഹരികൾ പൂർണ്ണമായും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഇഷ്യുവിൽ 57-60 രൂപ പ്രൈസ് ബാൻഡിൽ ഓഫർ ചെയ്ത 5,77,28,408 ഓഹരികളുടെ സ്ഥാനത്ത് ഇന്ന് മാത്രം 10,06,48,500 ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. ഇത് മൊത്തത്തിലുള്ള ഇഷ്യുവിന്റെ 1.74 മടങ്ങാണ്.

സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ ഏകദേശം 2.44 സബ്സ്ക്രിപ്ഷൻ ലഭിച്ചിട്ടുണ്ട്. അതേസമയം, ചെറുകിട ഓഹരി നിക്ഷേപകരുടെ വിഭാഗത്തിൽ 1.97 മടങ്ങ് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് 250 ഇക്വിറ്റി ഓഹരികൾക്കാണ് ഇസാഫ് ബാങ്കിന്റെ ഐപിഒയിൽ അപേക്ഷിക്കാൻ കഴിയുക. റീട്ടെയിൽ നിക്ഷേപകർക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 15,000 രൂപയും, ഉയർന്ന തുക 1.95 ലക്ഷം രൂപയുമാണ്. ഇന്ന് ആരംഭിച്ച ഐപിഒ നവംബർ 7-നാണ് സമാപിക്കുക. ഇഷ്യു ആരംഭിക്കുന്നതിനു മുന്നോടിയായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആങ്കർ നിക്ഷേപകരിൽ നിന്നും 135.15 കോടി രൂപ സമാഹരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button