Latest NewsNewsIndia

രാജ്യസഭാ അധ്യക്ഷനോട് മാപ്പ് പറയണം: രാഘവ് ഛദ്ദയോട് നിർദ്ദേശവുമായി സുപ്രീംകോടതി

ഡൽഹി: ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയോട് രാജ്യസഭാ ചെയർമാനെ കണ്ട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി. സഭയിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് രാഘവ് ഛദ്ദയോട് ജഗ്ദീപ് ധൻങ്കറിനെ കണ്ട് മാപ്പ് പറയാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്. നിർദ്ദിഷ്ട സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നതിന് മുമ്പ് ചില എംപിമാരിൽ നിന്ന് അനുമതി വാങ്ങിയില്ലെന്ന ആരോപണത്തെത്തുടർന്നാണ് ആഗസ്റ്റ് 11ന് രാഘവ് ഛദ്ദയെ പാർലമെന്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്.

ഡൽഹി സർവീസസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ ബിജെപിയുടെ എസ് ഫാങ്‌നൻ കൊന്യാക്, നർഹരി അമിൻ, സുധാംശു ത്രിവേദി, എഐഎഡിഎംകെയുടെ എം തമ്പിദുരൈ, ബിജെഡിയുടെ സസ്മിത് പത്ര എന്നീ അഞ്ച് എംപിമാരുടെ ഒപ്പ് വ്യാജമായി ചമച്ചെന്നാരോപിച്ചാണ് രാഘവ് ചദ്ദയെ ഓഗസ്റ്റിൽ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത്. രാഘവ് ഛദ്ദയുടെ നടപടി അധാർമ്മികമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് പിയൂഷ് ഗോയലാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്.

ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 60 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ഛദ്ദയുടെ ക്ഷമാപണം രാജ്യസഭാ അധ്യക്ഷൻ അനുഭാവപൂർവം പരിഗണിക്കുമെന്നും അതിന് ശേഷം മറ്റ് കാര്യങ്ങൾ അദ്ദേഹം തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാഘവ് ചദ്ദ ആദ്യമായാണ് പാർലമെന്റേറിയനാകുന്നതെന്നും ഏറ്റവും പ്രായം കുറഞ്ഞ അംഗമാണെന്നും സിജെഐ ചൂണ്ടിക്കാട്ടി. എന്നാൽ, വെള്ളിയാഴ്ച എത്തിക്‌സ് പാനൽ യോഗം ചേരുന്നുണ്ടെന്നും കേസിൽ ചില സംഭവവികാസങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button