ന്യൂഡൽഹി: മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷിക വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുജിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെയും ആശംസകൾ അദ്ദേഹത്തെ അറിയിച്ചു.
നമ്മുടെ ആയുഷ് മന്ത്രാലയത്തോട് സഹകരിച്ച് പരിപാലിച്ച് പോകുന്ന പ്രസിഡന്റിന്റെ ഭവനത്തോട് ചേർന്നുളള ആയുർവേദ ഉദ്യാനവും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പോർട്ട് ലൂയിസിൽ സംഘടിപ്പിച്ച ഷോപ്പിംഗ് കാർണിവൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Post Your Comments