രാജ്യത്ത് ഉള്ളിവില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ. ചില്ലറ വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് ഉള്ളി വില ഉയർന്നിരിക്കുന്നത്. പലയിടങ്ങളിലും കിലോയ്ക്ക് പരമാവധി 35 രൂപയായിരുന്ന ഉള്ളിവില ഒരാഴ്ചകൊണ്ട് 80 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിന്റെ ഇടപെടൽ. ഉത്സവവേളകൾ അടുത്തതോടെ ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ഉള്ളി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് കേന്ദ്രം ഉള്ളി ലഭ്യമാക്കുന്നത്. ബഫർ സ്റ്റോക്കിന്റെ സഹായത്തോടെയാണ് പുതിയ നടപടി. 25 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കുന്നതിനായി രാജ്യത്തെ 170ലധികം നഗരങ്ങളിലെ മാർക്കറ്റുകളിലും, 685 കേന്ദ്രങ്ങളിലും ഉള്ളി വിൽപ്പന സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം സ്റ്റാളുകളിലേക്ക് രണ്ട് ലക്ഷം ടൺ ഉള്ളിയാണ് പ്രത്യേകമായി എത്തിച്ചിരിക്കുന്നത്.
Also Read: മുടി വളരാൻ വെളുത്തുള്ളി ജ്യൂസ്
കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വരും ആഴ്ചകളിൽ കൂടുതൽ സ്റ്റോക്ക് ഉളളി എത്തുന്നതോടെ നിലവിലുള്ള വിലക്കയറ്റത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ദില്ലി- എൻസിആർ, ജയ്പൂർ,ലുധിയാന, വാരണാസി, ശ്രീനഗർ എന്നിവിടങ്ങളിലെ 71 സ്ഥലങ്ങളിൽ ഇപ്പോൾ മൊബൈൽ വാനുകൾ വഴി നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) ഉള്ളി വിലക്കിഴിവിൽ ലഭ്യമാക്കുന്നുണ്ട്.
Post Your Comments