Latest NewsKeralaNews

കേരളവര്‍മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു തോല്‍വി അംഗീകരിക്കണം, കളവ് പറയരുത്: പിഎം ആര്‍ഷോ

തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ തോല്‍വി കെഎസ്‌യു അംഗീകരിക്കണമെന്ന് എസ്എഫ്‌ഐ. കേരളവര്‍മയിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആദ്യം മുതല്‍ കെഎസ്‌യു ശ്രമിച്ചിരുന്നുവെന്നും നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയ കെഎസ്‌യുവിന്റെ നാമനിര്‍ദ്ദേശം തൊട്ടടുത്ത ദിവസം സ്വീകരിച്ചുവെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ആരോപിച്ചു.

Read Also: ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയുടെ വില വെട്ടിക്കുറച്ചു; ഒരു ലക്ഷം രൂപ വിലക്കിഴിവ് !

‘ഒരുപാട് തവണ വോട്ട് എണ്ണിയിട്ടുണ്ട്. ആദ്യ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ ടാബുലേഷന്‍ ഷീറ്റില്‍ എസ്എഫ്‌ഐ ഒരു വോട്ടിന് വിജയിച്ചുവെന്നായിരുന്നു ഉണ്ടായിരുന്നത്. പലതവണ വോട്ടെണ്ണല്‍ നടന്നെങ്കിലും ഔദ്യോഗികമായി ഒരു വട്ടം മാത്രമെ ഫലം പ്രഖ്യാപിച്ചിട്ടുള്ളു. തെരഞ്ഞെടുപ്പിലെ തോല്‍വി കെഎസ്‌യു അംഗീകരിക്കണം. നിയമപരമായി നീങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, കളവ് പറയരുത്. ഡിസിസി അധ്യക്ഷനടക്കം ക്യാമ്പസില്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാനുള്ള ആസൂത്രണ ശ്രമമാണ് കെഎസ്‌യു നടത്തിയത്. പ്രിന്‍സിപ്പല്‍ രാഷ്ട്രീയമായി പെരുമാറി എന്നതാണ് ഞങ്ങളുടെ അനുഭവം’, പിഎം ആര്‍ഷോ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button