KeralaLatest NewsNews

എല്ലാ പ്രശ്നങ്ങളെയും വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്: വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാ പ്രശ്നങ്ങളെയും വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്ത മാദ്ധ്യമ സ്ഥാപനങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ കേസ് എടുക്കുകയാണ്. ഈ കേസുകളെ നെഞ്ചുവിരിച്ച് ബിജെപി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: തുടക്കം തന്നെ മികച്ചതാക്കി ഷവോമി 14 സീരീസ്! ആദ്യ 4 മണിക്കൂർ കൊണ്ട് നടന്നത് റെക്കോർഡ് സെയിൽ

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വികസന രാഹിത്യവും മറച്ചുപിടിക്കാൻ സംസ്ഥാന സർക്കാരും സിപിഎമ്മും വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണ്. പാലസ്തീനോടുള്ള സ്നേഹം കൊണ്ടല്ല ചേരിതിരിവുണ്ടാക്കി വോട്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രചാരണമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെവിടെയും ഹമാസ് പ്രതിനിധിക്ക് സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. എന്നാൽ മലപ്പുറത്ത് അതിനുളള സൗകര്യം പിണറായി വിജയൻ ചെയ്തുകൊടുത്തിരിക്കുകയാണ്. ഇവർക്കെതിരെ ഒരു നടപടിയുമെടുത്തില്ല. പകരം ഇതിനെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സിപിഎം ആഗ്രഹിക്കുന്ന വഴിയേ പോകുന്ന പ്രതിപക്ഷമാണ് ഇവിടെയുളളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് ലാക്കാക്കി സദ്ദാം ഹുസ്സൈൻ സിന്ദാബാദ് വിളിച്ചവർ ഇപ്പോൾ വർഗീയ ധ്രുവീകരണത്തിനായാണ് പാലസ്തീൻ പ്രശ്നം പൊക്കിക്കൊണ്ടുവരുന്നത്. കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതി, ജലജീവൻ മിഷൻ, ഉച്ചക്കഞ്ഞി, നെൽകൃഷി സംഭരണം, മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകൾ നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾ പ്രതിസന്ധിയിലാണ്. എല്ലാ മേഖലയിലും സർക്കാർ നികുതി കൂട്ടുകയാണെന്നും എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പൂട്ടലിന്റെ വക്കിൽ നിൽക്കുന്ന കെടിഡിഎഫ്‌സിയെ രക്ഷിക്കാൻ ഇനി ബിജു പ്രഭാകർ: ബി അശോകിനെ ചെയര്‍മാൻ സ്ഥാനത്തുനിന്നും മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button