ഒരു മനുഷ്യന് വെള്ളമില്ലാതെ എത്രനാള്‍ ജീവിക്കാന്‍ കഴിയും?

 

ഭക്ഷണവും വെള്ളവുമില്ലാതെ ഒരാള്‍ക്ക് എത്ര ദിവസം ജീവിക്കാനാകും? വെള്ളമില്ലാതെ ആളുകള്‍ക്ക് 2 ദിവസം മുതല്‍ ഒരാഴ്ച വരെ ജീവിക്കാന്‍ കഴിയുമെന്നാണ് ഏകദേശ കണക്കുകള്‍ പറയുന്നത്.

വെള്ളമില്ലാതെ എത്രത്തോളം നിലനില്‍ക്കാന്‍ സാധിക്കുമെന്നതിന് പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്, ചൂടുള്ള സമയത്ത് കാറില്‍ കുടുങ്ങിപ്പോകുകയോ കഠിനമായ ചൂടില്‍ വ്യായാമം ചെയ്യുകയോ ചെയ്യുന്ന ആളുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം.

വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് റാന്‍ഡല്‍ പാക്കറിന്റെ ഗവേഷണമനുസരിച്ച്, വളരെ ചൂടുള്ള അന്തരീക്ഷത്തില്‍ മുതിര്‍ന്നവരുടെ ശരീരത്തില്‍ നിന്ന് ഒന്ന് മുതല്‍ 1.5 ലിറ്റര്‍ വരെ വെള്ളം വിയര്‍പ്പിന്റെ രൂപത്തില്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തി. ഈ സമയത്ത് വെള്ളം ലഭിച്ചില്ലെങ്കില്‍, ആദ്യ ഘട്ടം നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ശരീരം വേഗത്തില്‍ ഓക്‌സിജന്‍ പമ്പ് ചെയ്യുകയും ശരീരഭാരത്തിന്റെ രണ്ട് ശതമാനം അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ ദാഹത്തിന് കാരണമാകുന്നു.

രണ്ടാം ഘട്ടത്തില്‍, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. കിഡ്‌നിയില്‍ നിന്ന് മൂത്രസഞ്ചിയിലേക്ക് കുറച്ച് വെള്ളം മാത്രം എത്തുന്നതുമൂലം മൂത്രത്തിന് ഇരുണ്ട നിറമാകുന്നു. വിയര്‍പ്പ് കുറയാന്‍ തുടങ്ങുന്നു. ഇതുമൂലം ശരീരത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. ഇതൊരു മുന്നറിയിപ്പാണ്. രക്തം കട്ടിയാകുന്നു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓക്‌സിജന്റെ അളവ് നിലനിര്‍ത്തുന്നതിന് ഹൃദയം അപ്പോള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ സമയത്ത് നമ്മുടെ ശരീരഭാരത്തിന്റെ ഭാരം നാല് ശതമാനം വരെ കുറയുന്നു. ഇതുമൂലം രക്ത സമ്മര്‍ദ്ദം കുറയുകയും തലകറക്കമുണ്ടാകുകയും ചെയ്യുന്നു.

മൂന്നാം ഘട്ടം വളരെ അപകടകരമാണ്. ഈ അവസ്ഥയില്‍ ശരീരഭാരം ഏഴ് ശതമാനം വരെ കുറയുന്നു. ബിപി സന്തുലിതമായി നിലനില്‍ക്കില്ല. കിഡ്നി പോലുള്ള സുപ്രധാന അവയവങ്ങളിലേക്കുള്ള  രക്ത വിതരണം കുറയ്ക്കുന്നു. ഇതിലൂടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ അക്യൂട്ട് ട്യൂബുലാര്‍ നെക്രോസിസ് എന്ന് വിളിക്കുന്നു.

വെള്ളമില്ലാതെ ഒരാള്‍ക്ക് എത്ര ദിവസം ജീവിക്കാന്‍ കഴിയുമെന്നത് കൃത്യമായി ഇതുവരെ തീരുമാനിച്ചിട്ടില്ല.

Share
Leave a Comment