തൃശൂർ: മാനസിക വൈകല്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരന് 42 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം സ്വദേശി ഉണ്ണി കൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
285,000 രൂപയാണ് പിഴ. പിഴയടക്കാത്ത പക്ഷം രണ്ടുവർഷവും പത്തുമാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
Read Also : വിസ ഇല്ലാതെ തായ്‌ലന്റിലേക്ക് പറക്കാം! ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി തായ്‌ലന്റ് ടൂറിസം വകുപ്പ്
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പഠിച്ചിരുന്ന കുട്ടി ഭക്ഷണം കഴിച്ച് കൈകഴുകാൻ ശുചിമുറിയിൽ പോയ സമയം പിന്തുടർന്ന് ശുചിമുറിയുടെ വാതിൽ അടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ ദിവസം കുട്ടിയെ നിരീക്ഷിച്ച ശേഷമായിരുന്നു പ്രതി പീഡിപ്പിച്ചത്. സംഭവം ആദ്യം ആരും അറിഞ്ഞില്ലെങ്കിലും കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ കാര്യം ചോദിച്ചറിയുകയായിരുന്നു.
കുന്നംകുളം പൊലീസാണ് കേസ് അന്വേഷിച്ചത്. കേസിൽ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Post Your Comments