രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. 1.3 കോടി മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാർഡ് സെഗ്മെന്റിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എസ്ബിഐയുമായി സഹകരിച്ച് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനാണ് റിലയൻസിന്റെ നീക്കം. റുപേ നെറ്റ്വർക്കിൽ രണ്ട് ക്രെഡിറ്റ് കാർഡുകളാണ് പുറത്തിറക്കുക. ഇവ ‘റിലയൻസ് എസ്ബിഐ കാർഡുകൾ’ എന്നറിയപ്പെടുന്നതാണ്.
ആകർഷകമായ ഒട്ടനവധി ഓഫറുകൾ ഉൾക്കൊള്ളിച്ചാണ് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് റിലയൻസ് ഇൻഡസ്ട്രീസ് പുറത്തിറക്കാൻ സാധ്യത. മുകേഷ് അംബാനിയുടെ റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിലിന്റെ വൗച്ചറുകളും ഈ ഓഫറിൽ ഉൾപ്പെടുന്നതാണ്. പുതുതായി പുറത്തിറക്കുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ജിയോമാർട്ട്, അജിയോ, അർബൻ ലാഡർ, ട്രെൻഡ്സ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ പ്രത്യേക ഓഫറുകളും, കിഴിവുകളും ലഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് ഉടൻ പ്രഖ്യാപിക്കുന്നതാണ്.
Also Read: ആശങ്കയുയർത്തി അമേരിക്കൻ കേന്ദ്ര ബാങ്ക്! ഇന്നും നഷ്ടത്തോടെ അവസാനിപ്പിച്ച് വ്യാപാരം
Post Your Comments