
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. കമല്‍ഹാസനും ശോഭനയും മോഹന്‍ ലാലും മമ്മുട്ടിയും ഉള്‍പ്പടെ മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു.
Read Also: എൻഡോസൾഫാൻ: ‘സ്നേഹസാന്ത്വന’ത്തിന് 16.05 കോടി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു
മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു.
‘കേരളീയരെന്ന് അഭിമാനിക്കുന്ന മുഴുവനാളുകള്‍ക്കും ആ സന്തോഷം പങ്കുവെയ്ക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള അവസരമാണിത്. ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാ വര്‍ഷവും കേരളീയമുണ്ടാകും. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. കേരളീയത്തിന് മുമ്പും ശേഷവും എന്ന വിധത്തില്‍ ചരിത്രമിനി രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളീയം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി വി ശിവന്‍കുട്ടി സംസാരിച്ചു.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും. ചുമര്‍ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായി സംഘടിപ്പിക്കുന്ന വ്യത്യസ്ത രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേള പ്രധാന ആകര്‍ഷണമാണ്. പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്റെ ഭാഗമായി നടക്കും
നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. കേരളീയം ആഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോര്‍ തിയേറ്റര്‍, യൂണിവേഴ്സിറ്റി കോളേജ് എന്നിങ്ങനെ 42 വേദികളാണ് കേരളീയത്തിനായി ഒരുങ്ങിയിരിക്കുന്നത്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സര്‍വീസുകളുണ്ടാകും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തില്‍ പുസ്തകോത്സവം നടക്കും.
Post Your Comments