Latest NewsNewsBusiness

വിസ ഇല്ലാതെ തായ്‌ലന്റിലേക്ക് പറക്കാം! ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി തായ്‌ലന്റ് ടൂറിസം വകുപ്പ്

രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിസയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്

വിനോദ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലന്റ്. ഇന്ത്യയിൽ നിന്ന് വർഷംതോറും നിരവധി സഞ്ചാരികൾ തായ്‌ലന്റ് സന്ദർശിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാർക്കായി കിടിലനൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് തായ്‌ലന്റ് ടൂറിസം വകുപ്പ്. നവംബർ 10 മുതൽ സന്ദർശക വിസ ഇല്ലാതെ തായ്‌ലന്റിലേക്ക് പറക്കാനുള്ള അവസരമാണ് ഇന്ത്യക്കാർക്കായി ഒരുക്കിയിരിക്കുന്നത്. 2024 മെയ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. സാധാരണയായി 8000 രൂപ വരെയാണ് തായ്‌ലന്റിലേക്കുളള സന്ദർശക വിസയുടെ നിരക്ക്.

രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിസയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി 30 ദിവസം വരെയാണ് ഇന്ത്യക്കാർക്ക് സന്ദർശക വിസ ഇല്ലാതെ തായ്‌ലന്റിൽ താമസിക്കാൻ കഴിയുക. ഈ വർഷം ഇതുവരെ 12 ലക്ഷം ഇന്ത്യക്കാർ തായ്‌ലന്റ് സന്ദർശിച്ചിട്ടുണ്ട്. വിസയിൽ ഇളവ് കൂടി പ്രഖ്യാപിച്ചതിനാൽ, സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും തായ്‌ലന്റ് വിസ ഒഴിവാക്കിയിരുന്നു. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ തായ്‌ലന്റ് ഏറ്റവും കൂടുതൽ സന്ദർശിക്കുന്നത് ഇന്ത്യക്കാരാണ്.

Also Read: എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിൽ ഇല്ല, വാക്ക് പിഴച്ചാൽ പിഴച്ചത് തന്നെ, നമ്മളെ കുടുക്കരുത്: മമ്മൂട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button