
സ്ത്രീയെ വളര്‍ത്തുനായ്ക്കള്‍ കടിച്ച സംഭവത്തില്‍ കന്നഡ നടൻ ദര്‍ശനെതിരെ കേസ്. സംഭവത്തെ തുടര്‍ന്ന് വൻ പ്രതിഷേധമാണ് താരത്തിന് നേരെ ഉയരുന്നത്. വീടിന് സമീപമുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഒരു പരിപാടിയില്‍ പങ്കെടുക്കാൻ പോയപ്പോഴാണ് യുവതിയ്ക്ക് നേരെ നായ്ക്കളുടെ ആക്രമണം.
പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ തന്റെ വാഹനത്തിന് സമീപം മൂന്ന് നായ്ക്കളുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി പരാതിയില്‍ പറയുന്നു. നായ്ക്കളെ മാറ്റിയാല്‍ തനിക്ക് പോകാമായിരുന്നുവെന്ന് പറഞ്ഞ യുവതിയെ നായ്ക്കളുമായി നിന്ന ജീവനക്കാരില്‍ ഒരാള്‍ നായ്ക്കളെ അഴിച്ച് വിട്ട് കടിപ്പിക്കുകയായിരുന്നു.
read also: ഗംഭീര വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എസ്22 അൾട്ര! ഓഫറുകൾ മിസ് ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
അതി ക്രൂരമായി നായ്ക്കള്‍ ആക്രമിക്കുന്ന കണ്ടിട്ടും ജീവനക്കാരൻ നായ്ക്കളെ തിരികെ വിളിക്കുകയോ, യുവതിയെ രക്ഷിക്കുവാൻ ശ്രമിക്കുകയോ ചെയ്തില്ല. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറി പോകുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്
Post Your Comments