ThiruvananthapuramLatest NewsKeralaNattuvarthaNews

ജി​ല്ല കോ​ഓ​പ​റേ​റ്റി​വ് ബാങ്കിൽ തട്ടിപ്പ്​: ബാങ്ക് മാനേജർക്കും കൂട്ടാളിക്കും കഠിനതടവും പിഴയും

ജി​ല്ല കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ശാ​ഖ​യി​ലെ മാ​നേ​ജ​റാ​യി​രു​ന്ന കെ. ​അ​ബ്ര​ഹാ​മി​നെ​യും കൂ​ട്ടാ​ളി​യാ​യ കൊ​ല്ലം പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് കു​മാ​റി​നെ​യും ആണ് കോടതി ശിക്ഷിച്ചത്

തി​രു​വ​ന​ന്ത​പു​രം: പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യ​തി​ന് ബാങ്ക് മാനേജർക്കും കൂട്ടാളിക്കും കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ജി​ല്ല കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ശാ​ഖ​യി​ലെ മാ​നേ​ജ​റാ​യി​രു​ന്ന കെ. ​അ​ബ്ര​ഹാ​മി​നെ​യും കൂ​ട്ടാ​ളി​യാ​യ കൊ​ല്ലം പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് കു​മാ​റി​നെ​യും ആണ് കോടതി ശിക്ഷിച്ചത്. അ​ഞ്ച് വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ വീ​തം പി​ഴയും ആണ് കോടതി ശിക്ഷിച്ചത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ മു​മ്പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തിയാണ് ശി​ക്ഷ വിധിച്ചത്. 2006-ൽ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ശാ​ഖ മാ​നേ​ജ​റാ​യി​രു​ന്ന അ​ബ്ര​ഹാ​മും പ്ര​ദീ​പ് കു​മാ​റും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി വ്യാ​ജ​മാ​യി ജാ​മ്യ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ആ​ന​യ​റ​യി​ൽ പ​വ​ർ ലോ​ൺ​ട്രി തു​ട​ങ്ങു​ന്ന​തി​ന്​ 25 ല​ക്ഷം ലോ​ണെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

Read Also : അതിതീവ്ര മഴയ്ക്ക് സാധ്യത, വിനാശകാരിയായ ഇടിമിന്നല്‍ ഉണ്ടാകും: അതീവ ജാഗ്രതാ നിര്‍ദ്ദേശം

പ്ര​തി​ക​ളെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button