ചങ്ങനാശേരി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. വാഴപ്പള്ളി നേര്‍ച്ചപ്പാറ ഭാഗത്ത് പുതുപ്പറമ്പില്‍ ഷിഹാന്‍ സജാദി(20)നെയാണ് കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്.
Read Also : നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു: ഒരാൾക്ക് പരിക്ക്
ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ചങ്ങനാശേരി സ്റ്റേഷനില്‍ അടിപിടി, കൊലപാതകശ്രമം, തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Read Also : ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ഇനി മുംബൈയിൽ, നാളെ പ്രവർത്തനമാരംഭിക്കും
Post Your Comments