Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകളുടെ സൂചനാ സമരം

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കാനും ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർദ്ധരാത്രി വരെയാണ് സമരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. സീറ്റ് ബെൽറ്റ്, ക്യാമറ എന്നിവ സ്ഥാപിക്കുന്നത് ബസ് ഉടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുമെന്നും, ഇത്തരം കാര്യങ്ങൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. പ്രൈവറ്റ് ബസുകളിൽ സീറ്റ് ബെൽറ്റ്, ക്യാമറ എന്നിവ കർശനമാക്കാനാണ് സർക്കാറിന്റെ തീരുമാനം.

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കാനും ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സ്വകാര്യ ലിമിറ്റഡ് ബസ് സ്റ്റോപ്പുകൾ ഓർഡിനറി സ്റ്റോപ്പുകളാക്കി മാറ്റിയതും, 140 കിലോമീറ്റലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള തീരുമാനവും സർക്കാർ പുനപരിശോധിക്കണമെന്നാണ് സംയുക്ത സമരസമിതിയുടെ ആവശ്യം. അതേസമയം, മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

Also Read: കളമശ്ശേരി സ്ഫോടനം: പ്രതി മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button