KeralaLatest NewsNews

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസ് എടുത്തു, കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് എഫ്‌ഐആര്‍

കൊച്ചി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

Read Also: മഴ ചോരുന്ന ഹാളിലിരുന്ന് പ്രഖ്യാപിച്ച തുകക്ക് വേണ്ടി പിച്ച തെണ്ടുന്ന നാണം കെട്ട മനുഷ്യരാകേണ്ടിവരും: ഹരീഷ് പേരടി

കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു. ഒരു മതവിഭാഗത്തിനെതിരെ സ്പര്‍ദ്ധ ഉണ്ടാക്കാനും ശ്രമിച്ചു. പലസ്തീന്‍ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button