Latest NewsNewsTechnology

ഓർമ്മകൾ പങ്കിടാൻ പുത്തൻ ഫീച്ചർ! ഇൻസ്റ്റഗ്രാമിലെ പുതിയ അപ്ഡേറ്റ് ഇതാ എത്തി

ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പോസ്റ്റുകളിലേക്ക് ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്താൻ സുഹൃത്തുക്കൾക്ക് അനുവാദം നൽകുന്നതാണ് ഏറ്റവും പുതിയ ഫീച്ചർ

യുവ മനസുകൾക്കിടയിൽ ഏറെ തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. നിരവധി ഫീച്ചറുകൾ ഒരൊറ്റ കുടക്കീഴിൽ ലഭിക്കുന്നതിനാൽ, മിക്ക ആളുകളും വിനോദ ആവശ്യങ്ങൾക്കായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ഇൻസ്റ്റഗ്രാമിലേക്ക് ആകർഷിക്കാൻ വിവിധ തരത്തിലുള്ള ഫീച്ചറുകൾ പരീക്ഷിക്കുകയാണ് മാതൃസ്ഥാപനമായ മെറ്റ. ഇപ്പോഴിതാ ഓർമ്മകൾ പങ്കിടുന്നതിനായി പുതിയൊരു ഫീച്ചറാണ് ഇൻസ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പോസ്റ്റുകളിലേക്ക് ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്താൻ സുഹൃത്തുക്കൾക്ക് അനുവാദം നൽകുന്നതാണ് ഏറ്റവും പുതിയ ഫീച്ചർ. ഇതിനായി ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഉപഭോക്താവിനെ പിന്തുടരുന്നവർക്ക് ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഓൺ ചെയ്യാവുന്നതാണ്. ഓരോ ചിത്രം ചേർക്കുമ്പോഴും ഇത്തരത്തിൽ പെർമിഷൻ നൽകേണ്ടതുണ്ട്. പോസ്റ്റിന്റെ ഇടത് ഭാഗത്താണ് ഈ ഓപ്ഷൻ ക്രമീകരിച്ചിരിക്കുന്നത്. ഒരുമിച്ച് പങ്കെടുത്ത ചടങ്ങുകൾ, ഔട്ടിംഗുകൾ എന്നിവയുടെ ഓർമ്മകൾ പങ്കിടുന്നതിന് സുഹൃത്തുക്കളെ ക്ഷണിക്കുന്നതിനായാണ് ഇത്തരമൊരു ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്.

Also Read: മകനെ ഉറക്കിക്കിടത്തിയ ശേഷം യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button