Latest NewsIndiaNews

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണത്തിനെത്തിയ ബിആര്‍എസ് എംപിക്ക് കുത്തേറ്റു

ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭരണകക്ഷി എംപിയ്ക്ക് കുത്തേറ്റു. ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്. ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് കോത പ്രഭാകര്‍. നിലവില്‍ മേദക് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.

വയറ്റില്‍ പരിക്കേറ്റ കോത പ്രഭാകറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.  നവംബര്‍ 30ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഭാകര്‍ റെഡ്ഡി പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം.

മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണി: സുഡാൻ സ്വദേശിയെ പിടികൂടി പോലീസ്

ദൗല്‍താബാദ് മണ്ഡലിത്തില്‍ വച്ചാണ് സംഭവം നടന്നത്.അക്രമിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി . സംഭവത്തെ തുടർന്ന് നാട്ടുകാരില്‍ ചിലര്‍ പ്രതിയെ മര്‍ദ്ദിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button