തിരുവനന്തപുരം: കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സംസ്ഥാന പ്രോത്സാഹന ബോണസായാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്ക്ക് 250 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
Post Your Comments