KannurLatest NewsKeralaNattuvarthaNews

കണ്ണൂരിൽ വനംവകുപ്പ് വാച്ചർമാർക്കു നേരെ വെടിയുതിർത്ത് മാവോവാദികൾ

കണ്ണൂർ: കണ്ണൂരിൽ വനംവകുപ്പ് വാച്ചർമാർക്കു നേരെ മാവോവാദികൾ വെടിയുതിർത്തു. കണ്ണൂർ കേളകത്ത് നടന്ന സംഭവത്തിൽ, വനംവകുപ്പ് വാച്ചർമാരെ കണ്ടതോടെ മാവോവാദികൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വന്യജീവി സ​ങ്കേതത്തിനുള്ളിൽ ചാവച്ചിയിലാണ് വെടിവെപ്പുണ്ടായത്.

ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടം: കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മൂന്ന് വാച്ചർമാരും മൂന്ന് ഗാർഡുമാരുമാണ് വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നത്. വെടിവെപ്പിൽ നിന്ന് ഓടിമാറാൻ ശ്രമിക്കവെ വനംവകുപ്പ് സംഘത്തിലുള്ളവർക്ക് പരിക്കേറ്റു. അഞ്ച് മാവോവാദികളാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് വനപാലകരാണ് ഇവർക്കു മുന്നിൽ പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button