Latest NewsIndiaNews

എന്താണ് കർണാടക രാജ്യോത്സവം; ചരിത്രം

കർണാടക രാജ്യോത്സവം എന്നാണ് സംസ്ഥാന ദിനം അറിയപ്പെടുന്നത്. കേരളത്തിനും തമിഴ്‌നാടിനും ഒപ്പമാണ് കർണാടകയും രൂപീകൃതമായത്. ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കന്നഡ സംസാരിക്കുന്ന പ്രദേശങ്ങൾ എല്ലാം സംസ്ഥാനങ്ങളുടെ പുനഃസംഘടന നിയമത്തിന് കീഴിൽ ലയിപ്പിച്ച് 1956 ൽ സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള കന്നഡക്കാർ എല്ലാ നവംബർ ഒന്നിനും രാജ്യോത്സവം ആഘോഷിക്കുന്നു. കർണാടക മുഖ്യമന്ത്രിയുടെയും ഗവർണറുടെയും അഭിസംബോധനയോടെ കർണാടക പതാക ഉയർത്തും. കമ്മ്യൂണിറ്റി ഉത്സവങ്ങൾ, ഓർക്കസ്ട്ര, എന്നിവയും ഇന്നേ ദിവസം സംസ്ഥാനത്ത് നടക്കും. കന്നഡ പുസ്തക പ്രകാശനങ്ങളും കച്ചേരികളും ഒപ്പമുണ്ടാകും.

1905-ൽ തന്നെ കർണാടക ഏകീകരണ പ്രസ്ഥാനവുമായി സംസ്ഥാനത്തെ ഏകീകരിക്കാൻ സ്വപ്നം കണ്ട ആദ്യത്തെ വ്യക്തിയാണ് ആളൂർ വെങ്കിട്ട റാവു. 1950-ൽ ഇന്ത്യ റിപ്പബ്ലിക്കായി മാറുകയും പ്രത്യേക പ്രദേശത്ത് സംസാരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് വിവിധ പ്രവിശ്യകൾ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇത് ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങൾ ഉൾപ്പെടെ മൈസൂർ സംസ്ഥാനത്തിന് ജന്മം നൽകാൻ കാരണമായി.

പുതുതായി ഏകീകരിക്കപ്പെട്ട സംസ്ഥാനത്തിന് ‘മൈസൂർ’ എന്നായിരുന്നു പേര് നൽകിയിരുന്നത്. പഴയ നാട്ടുരാജ്യത്തിന്റെ പേരായിരുന്നു ഇത്. എന്നാൽ പഴയ പ്രിൻസിപ്പാലിറ്റിയുമായും പുതിയ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളുമായും അടുത്ത ബന്ധമുള്ളതിനാൽ വടക്കൻ കർണാടകയിലെ ജനങ്ങൾ മൈസൂർ എന്ന പേര് നിലനിർത്താൻ തയ്യാറായില്ല. 1973 നവംബർ 1-ന് സംസ്ഥാനത്തിന്റെ പേര് ‘കർണ്ണാടക’ എന്നാക്കി മാറ്റുകയായിരുന്നു. ഈ സുപ്രധാന തീരുമാനം എടുക്കുമ്പോൾ ദേവരാജ് അരശു ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button