MalappuramNattuvarthaLatest NewsKeralaNews

കുറ്റിപ്പുറത്ത് അധ്യാപകന് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനം: കൈ തല്ലിയൊടിച്ചു, പരാതി

അധ്യാപകനായ സജീഷിനാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്

മലപ്പുറം: അധ്യാപകനെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചതായി പരാതി. അധ്യാപകനായ സജീഷിനാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിന്റെ മുന്നിൽവെച്ചായിരുന്നു സംഭവം. മർദ്ദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കലോത്സവ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്നതിന് അധ്യാപകൻ വിദ്യാർത്ഥിയെ ശകാരിച്ചിരുന്നു.

Read Also : കളമശ്ശേരിയിലേത് ബോംബ് സ്‌ഫോടനം, സ്ഥിരീകരിച്ച് ഡിജിപി :ബോംബ് കണ്ടെത്തിയത് ടിഫിന്‍ ബോക്‌സിനുള്ളില്‍ നിന്ന്

ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്ന വിദ്യാർത്ഥികളെ അധ്യാപകൻ ശകാരിക്കുകയും വ പ്രിൻസിപ്പലിന് മുന്നിലെത്തിക്കുകയും ചെയ്തു. പ്രിൻസിപ്പലിന് മുന്നിൽ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ മർദിക്കുകയായിരുന്നു. അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

പരിക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്‌ കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button