ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഓപ്പോ എ79 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. ഓപ്പോ പുതിയതായി വിപണിയിൽ എത്തിച്ച 5ജി ഹാൻഡ്സെറ്റാണ് ഓപ്പോ എ79 5ജി. വളരെയധികം സവിശേഷതകളോടുകൂടിയ മിഡ് റേഞ്ച് സെഗ്മെന്റിലെ സ്മാർട്ട്ഫോണിനെ കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ഓപ്പോ സൂചനകൾ നൽകിയിരുന്നു. ഇവയുടെ പ്രധാന ഫീച്ചറുകളും വില വിവരങ്ങളും പരിചയപ്പെടാം.
6.72 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഒക്ട കോർ മീഡിയ ടെക് ഡെമൻസിറ്റി 6020 7എൻഎം പ്രോസസറാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ ഇന്ന് മുതൽ ഓപ്പോ എ79 5ജി വാങ്ങാനാകും. 19,999 രൂപയാണ് ഈ ഹാൻഡ്സെറ്റുകളുടെ വില. ഐസിഐസിഐ, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 4,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനുള്ള അവസരവും ഉണ്ട്.
Also Read: ഭക്ഷ്യ വിഷബാധയേറ്റാൽ വയറിന് ആശ്വാസം കിട്ടാൻ കഴിക്കേണ്ടത് എന്തൊക്കെ?
Post Your Comments