കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്റര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വനിതയെ തിരിച്ചറിഞ്ഞു. ലിബിന എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ സ്ഥലം, പ്രായം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. സ്‌ഫോടനത്തില്‍ പരിക്കേറ്റ 52 പേരില്‍ അമ്മയും കുട്ടിയുമടക്കം ആറുപേരുടെ നില അതീവ ഗുരുതരമാണ്. വിവിധ ആശുപത്രികളിലായി 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ്, രാജഗിരി അടക്കമുള്ള ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read Also: കളമശ്ശേരി സ്‌ഫോടനം: യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല
യഹോവയുടെ സാക്ഷികളുടെ മേഖല കണ്‍വന്‍ഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ പല സ്ഥലത്തുനിന്നും ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. 2500 ആളുകള്‍ക്കു പങ്കെടുക്കാന്‍ കഴിയുന്ന ഹാളാണിത്. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍നിന്നുള്ളവരാണ് കണ്‍വന്‍ഷന്‍ സെന്ററിലെത്തിയത്.
Post Your Comments