KeralaLatest NewsNews

കളമശേരി സ്‌ഫോടനം: പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

കൊച്ചി: കളമശേരിയിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണെന്നും മന്ത്രി പറഞ്ഞു.

Read Also: ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് നെതന്യാഹു, ആക്രമണം ശക്തമാക്കി: ഗാസ ഒറ്റപ്പെട്ടു

അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ നിർദ്ദേശം നൽകി. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദ്ദേശം നൽകി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകിയതായി വീണാ ജോർജ് അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ബേൺസ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താൻ നിർദ്ദേശിച്ചു. കോട്ടയം മെഡിക്കൽ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലൻസുകൾ ലഭ്യമാക്കാനും നിർദ്ദേശം നൽകിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം: കൃഷ്ണകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button