
ടെല്‍ അവീവ്: ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് ദൈര്‍ഘ്യമേറിയതും കഠിനവും ആയിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഗാസയില്‍ ഇസ്രയേലിന്റെ അതിശക്തമായ ആക്രമണത്തില്‍ മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായ ഗാസയില്‍ നിന്ന് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്.
ശത്രുവിനെ താഴെ നിന്നും മുകളില്‍ നിന്നും നേരിടും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടില്‍ നിന്ന് ഇസ്രയേല്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് നെതന്യാഹു ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.
Post Your Comments