KollamNattuvarthaLatest NewsKeralaNews

കേ​ര​ള​ത്തി​ലു​ട​നീ​ളമായി മു​പ്പ​തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി: യുവാവ് പിടിയിൽ

കോ​പ്യാ​രി ഷി​ബു എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര കാ​ഞ്ഞി​ര​കു​ളം പ​ണ്ടാ​ര​വി​ള ക​നാ​ൽ കോ​ട്ടേ​ജി​ൽ ഷി​ബു എ​സ്. നാ​യ​ർ(46) ആണ് അ​റ​സ്റ്റിലായത്

കു​ണ്ട​റ: കേ​ര​ള​ത്തി​ലു​ട​നീ​ളം ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്നി​രു​ന് യുവാവ് അറസ്റ്റിൽ. കോ​പ്യാ​രി ഷി​ബു എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര കാ​ഞ്ഞി​ര​കു​ളം പ​ണ്ടാ​ര​വി​ള ക​നാ​ൽ കോ​ട്ടേ​ജി​ൽ ഷി​ബു എ​സ്. നാ​യ​ർ(46) ആണ് അ​റ​സ്റ്റിലായത്.​

Read Also : കേരളത്തെ നടുക്കി സ്ഫോടനം; സ്ഫോടനത്തിന് മുൻപ് നീല നിറത്തിൽ ഒരു കാർ അതിവേഗം പുറത്തേക്ക് പോയി

കു​ണ്ട​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വൃ​ദ്ധ​യെ പ​റ​ഞ്ഞു​ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വി​ധ​വ​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​മെ​ന്നും അ​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​നാ​യി പ​ണ​മ​ട​യ്ക്ക​ണ​മെ​ന്നും മ​റ്റും പ​റ​ഞ്ഞു വൃ​ദ്ധ​യാ​യ സ്ത്രീ​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വ​ള കൈ​വ​ശ​പ്പെ​ടു​ത്തുകയായിരുന്നു ഇയാൾ.

മു​പ്പ​തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഷി​ബു വ​ലി​യ​തു​റ പൊലീ​സ് സ്റ്റേ​ഷ​നി​ലെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്, ന​ട​ത്തി​യ നാ​ട​കീ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തിയി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button