KeralaLatest NewsNews

കളമശ്ശേരി സ്‌ഫോടനം: യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്

വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കും. ഇന്റലിജിൻസ് സംവിധാനങ്ങൾ ശക്തിപ്പെടേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളമശേരി മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ രമേശ് ചെന്നിത്തല സന്ദർശിക്കുകയും ചെയ്തു.

അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ രീതിയിലുള്ള പോലീസ് അന്വേഷണം നടക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: കൈയിൽ അരിവാളും തലയിൽ ചുവപ്പ് കെട്ടുമായി ഛത്തീസ്ഗഡിലെ നെൽ കർഷകർക്കൊപ്പം രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button