KeralaLatest NewsNews

കേരളത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്‌ഫോടനം, കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശി മാര്‍ട്ടിന്‍

ഇയാളെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി

കൊച്ചി: കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കീഴടങ്ങിയ ആള്‍ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാര്‍ട്ടിനെന്നയാളാണ് പൊലീസില്‍ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് പൊലീസ് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രഹസ്യമായി ചോദ്യം ചെയ്യാനാണ് നീക്കം.

Read Also: ബാഗുമായി ഒരാള്‍ കറങ്ങി നടക്കുന്നത് കണ്ടെന്ന് മൊഴി, സംശയിക്കുന്ന നീല കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, കളമശ്ശേരി സ്‌ഫോടന അന്വേഷണത്തിന് പൊലീസ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button