തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടി പുസ്‌കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Read Also: കേരളീയം; മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാസർഗോത്സവം ആയിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
കേരളം പാഠപുസ്തക പരിഷ്‌കരണം നടത്തിയത് കുട്ടികളോടടക്കം ചര്‍ച്ച ചെയ്താണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട പലതും ഒഴിവാക്കി സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് അവര്‍ പരിഷ്‌കാരം നടത്തുന്നു. മുമ്പ് പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയപ്പോളും കേരളം എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയതലത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണം കേരളം തള്ളിക്കളയുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്നതെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു.
Post Your Comments