
കാരക്കോണം: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നയാൾ മരിച്ചു. കന്നുമാമൂട് മൊട്ടമൂട് ലക്ഷ്മി വിലാസത്തില്‍ ബിജുകുമാര്‍(48) ആണ് മരിച്ചത്.
Read Also : ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തി: പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കണ്ടെത്തിയത്
കഴിഞ്ഞ ദിവസം രാവിലെ കാരക്കോണം ജംഗ്ഷനില്‍ ആണ് അപകടം നടന്നത്. ബൈക്കിലുണ്ടായിരുന്ന മറ്റു രണ്ടുപേരില്‍ ഒരാള്‍ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലും ഒരാള്‍ കളിയിക്കാവിള ഐസക് ആശുപത്രിയിലും ചികിത്സയിലാണ്. കാരക്കോണം കല്ലറത്തല സ്വദേശികളാണ് പരിക്കേറ്റവർ.
മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments