ജയ്പൂർ: രാജസ്ഥാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. 21 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആംആദ്മി പ്രഖ്യാപിച്ചത്. 200 അംഗങ്ങളാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്.
Read Also: സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
മനീഷ് ശർമ്മ, അർച്ചിത് ഗുപ്ത, രോഹിത് ജോഷ്, നർപത് സിംഗ് തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജോധ്പൂർ മണ്ഡലത്തിൽ നിന്നാണ് രോഹിത് ജോഷ് മത്സരിക്കുന്നത്. മനീഷ് ശർമ്മ ബിക്കാനീർ വെസ്റ്റിലും അർച്ചിത് ഗുപ് സിവിൽ ലൈനിലും നർപത് സിംഗ് മാർവാർ ജംഗ്ഷനിലുമാണ് മത്സരിക്കുക.
നവംബർ 25 നാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നാണ് ഫലപ്രഖ്യാപനം. ഒക്ടോബർ 26 നാണ് ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.
Post Your Comments