KannurKeralaNattuvarthaLatest NewsNews

ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തി: പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കണ്ടെത്തിയത്

കണ്ണൂർ: ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ എത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് കണ്ടെത്തിയത് കൊമ്പൻചെല്ലി വണ്ടിനെ. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തിയത്.

Read Also : ‘ആരും പറയാതെ കാൽതൊട്ട് വന്ദിക്കാൻ തോന്നിയത്ര ബഹുമാനം, ചേർത്ത് പിടിക്കുമ്പോഴുള്ള വാത്സല്യം, നേരിട്ട് കണ്ട ഒരമ്മയാണ് ഞാൻ’

ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. തുടർന്ന്, ഉടൻ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button