Latest NewsNewsIndia

മുകേഷ് അംബാനിയ്ക്ക് നേരെ വധഭീഷണി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വധ ഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് മുകേഷ് അംബാനിയ്ക്ക് നേരെയുള്ള ഭീഷണി. ഇ-മെയിലിലൂടെയാണ് മുകേഷ് അംബാനിയ്ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്.

Read Also: ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ സിനിമയാക്കുന്നു, അഭിനേതാക്കളിൽ ഭൂരിഭാഗവും ബോളിവുഡില്‍ നിന്നെന്ന് സൂചന

പണം നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തും. ഇന്ത്യയിൽ ഞങ്ങൾക്ക് മികച്ച ഷൂട്ടേഴ്സ് ഉണ്ടെന്നും ഭീഷണിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ സെക്യൂരിറ്റി-ഇൻ-ചാർജ്ജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ ഗാംദേവി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also: സ്ത്രീപീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനം: വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button