കുണ്ടറ: യുവതി റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍. പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ആള്‍തിരക്ക് കുറഞ്ഞ ഇടവഴിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരിച്ചറിഞ്ഞത്.
READ ALSO: 2023 മുഹൂര്‍ത്ത വ്യാപാരം: നവംബര്‍ 12ന് വൈകുന്നേരം 6 മുതൽ – 7.15 വരെ
കൂടാതെ, മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും ബാഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വ്യക്തത കിട്ടിയത്. പ്രദേശത്തെ കടയില്‍ നിന്നായിരുന്നു സൂര്യ തീപ്പെട്ടിയും തിന്നറും വാങ്ങിയത്. യുവതി മരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
യുവതിയുടെ അമ്മ ജീവിച്ചിരിപ്പില്ല. അച്ഛന് പാലിയേറ്റീവ് കെയറിലാണ്.
Post Your Comments