Latest NewsKeralaNews

പള്ളികളില്‍ പലസ്തീന് പ്രത്യേക പ്രാര്‍ത്ഥനകളുമായി സമസ്ത, ഹമാസ് ഭീകരരല്ലെന്ന് സമസ്ത

കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്ത. സമസ്തയുടെ നിയന്ത്രണത്തിലുള്ള പള്ളികളിലാണ് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്. മലപ്പുറം അറവങ്കര ജുമാ മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് സുന്നി മഹല്‍ ഫെഡറേഷന്‍ സംസ്ഥാന വര്‍കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.

Read Also:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതിക്ക് 33 വർഷം കഠിനതടവും പിഴയും

പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രതികരിച്ച അദ്ദേഹം മുസ്ലിം ലീഗ് റാലിയില്‍ ശശി തരൂര്‍ ഹമാസിനെ ഭീകരര്‍ എന്ന് പരാമര്‍ശിച്ചത് ഇനി വിവാദമാക്കേണ്ടെന്ന് പ്രതികരിച്ചു. ശശി തരൂരിന്റെ വാക്കുകളെ അതേ വേദിയില്‍ വച്ചുതന്നെ ലീഗ് നേതാക്കള്‍ തിരുത്തിയിട്ടുണ്ടെന്നും ശശി തരൂരിന് മറിച്ചൊരു അഭിപ്രായം ഉണ്ടെങ്കില്‍ അതിനെതിരാണെന്ന് തെളിയിക്കുന്നതായിരുന്നു ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button