Latest NewsNewsBusiness

പരിധിയിലധികം ലഗേജുകൾ ഇനി വേണ്ട! യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ കസ്റ്റംസ്

നിബന്ധന പാലിക്കാത്തവരിൽ നിന്ന് കസ്റ്റംസ് നികുതി ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്

വിദേശയാത്ര നടത്തുമ്പോൾ ലഗേജുകൾ കരുതുന്നവരാണ് മിക്ക ആളുകളും. എന്നാൽ, പരിധിയിലധികം ലഗേജുകളും സമ്മാനങ്ങളും കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഖത്തർ കസ്റ്റംസ്. ഖത്തറിന്റെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 3,000 ഖത്തർ റിയാൽ വരെ മൂല്യമുള്ള വസ്തുക്കൾ മാത്രമാണ് രാജ്യത്തേക്ക് കൊണ്ടുവരാൻ പാടുള്ളൂ. വിമാനം, കപ്പൽ, കര തുടങ്ങിയ മാർഗങ്ങളിലൂടെ വരുന്നവർക്കെല്ലാം പുതിയ ചട്ടം ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രക്കാർ പലപ്പോഴും വ്യക്തിപരമായ അളവ് പാലിക്കുന്നതിനു പകരം, വാണിജ്യ അളവിലുള്ള സാധനങ്ങൾ കൊണ്ടുവരുന്നത് ഖത്തർ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ലഗേജുകൾക്ക് പരിധി നിശ്ചയിക്കുക എന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. കൊണ്ടുവരുന്ന സാധനങ്ങളും സമ്മാനങ്ങളും വ്യക്തിപരമായ ഉപയോഗത്തിന് ഉള്ളതായിരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, നിബന്ധന പാലിക്കാത്തവരിൽ നിന്ന് കസ്റ്റംസ് നികുതി ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. ലഗേജുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി ഖത്തർ കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Also Read: ദീപാവലിക്ക് ഐശ്വര്യവും സമ്പത്തും കൈവരിക്കാം! ഈ മന്ത്രങ്ങൾ ജപിക്കൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button