Latest NewsNewsGulf

ഗള്‍ഫുകാരുടെ യാത്രാകൂട്ടായി കാര്‍ഡ് ബോര്‍ഡ് പെട്ടി തിരിച്ചുവരുന്നു

കുവൈറ്റ് സിറ്റി : ഗള്‍ഫുകാര്‍ക്ക് സഹായകമായി വീണ്ടും കാര്‍ഡ് ബോര്‍ഡ് പെട്ടി തിരിച്ചുവരുന്നു. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി എത്തുന്നത് പുതുപുത്തന്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍. ബഖാലകളില്‍ ഇവ വാങ്ങാന്‍ കിട്ടും.

ആദ്യകാലത്ത് ചുവപ്പും കറുപ്പും നിറമുള്ള പെട്ടിയായിരുന്നു ഫാഷന്‍. ഓരോ കാലഘട്ടങ്ങളിലും കൈയിലുള്ള പെട്ടികളും മാറി. പെട്ടികളുടെ സ്ഥാനം ബാഗുകള്‍ ഏറ്റെടുത്തു. ന്യൂജെന്‍ ട്രന്‍ഡ് തുടങ്ങിയതോടെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഫീല്‍ഡ് ഔട്ടായിരുന്നു. പിന്നെപ്പിന്നെ അത് ചക്രങ്ങളോട് കൂടിയ ബാഗുകളായി. കൈയിലുള്ള സ്യൂട്ട്‌കെയ്‌സ് ചക്രമുള്ള ട്രോളിബാഗിലേക്കും മാറി. ഹാന്‍ഡ് ബഗേജ് ഷോള്‍ഡര്‍ ബാഗിലേക്ക് മാറിയതും വളരെപ്പെട്ടെന്ന്. പാസ്‌പോര്‍ട്ട് ബാഗാണെങ്കില്‍ അതിനും മുന്‍പെ സ്ഥലം കാലിയാക്കിയിരുന്നു. പകരം പാസ്‌പോര്‍ട്ട് കീശയില്‍ വെക്കുന്ന രീതിയായി. ഇപ്പോള്‍ ഇതാ വീണ്ടും കാര്‍ഡ് ബോര്‍ഡ് പെട്ടി തിരിച്ചുവന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button