
കോഴിക്കോട്: വീടിന്റെ മതിൽ ചാടി കടന്ന് വന്ന തെരുവുനായ്ക്കൾ വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു. പാവങ്ങാട് സ്വദേശിനി കൈതകുളങ്ങര വീട്ടിൽ ജമീലയുടെ സ്കൂട്ടറാണ് തെരുവുനായ്ക്കൾ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ആണ് സംഭവം. സ്കൂട്ടറിനടിയിലുണ്ടായിരുന്ന രണ്ട് ചെറിയ പൂച്ചക്കുട്ടികളേയും നായകൾ കൊന്നു. സ്കൂട്ടറിലെ വയർ കണക്ഷൻ നശിച്ച നിലയിലാണ്. സ്കൂട്ടറിന് ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
Read Also : കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് സൈക്കിള്‍ മോഷ്ടിച്ചു: കണ്ടെത്തി പൊലീസ്, പ്രതിക്കായി തെരച്ചിൽ
അതേസമയം, പാവങ്ങാട് പ്രദേശത്ത് തെരുവുനായ്ശല്യം രൂക്ഷം. പകൽ-രാത്രി വ്യതാസില്ലാതെ നായ്ക്കളുടെ വിളയാട്ടമാണ്. കുട്ടികളും മുതിർന്നവരും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കോർപറേഷൻ അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
Post Your Comments