ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് ലാവ. സാധാരണക്കാർക്കും 5ജി ഹാൻഡ്സെറ്റുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാവ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുള്ളത്. ഇത്തവണ ഉപഭോക്താക്കൾക്കായി ലാവ ബ്ലേസ് 2 5ജി എന്ന പുതിയ ഹാൻഡ്സെറ്റാണ് അവതരിപ്പിക്കുന്നത്. സ്മാർട്ട്ഫോൺ നവംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന.
ലോഞ്ച് ചെയ്യാൻ ഒരാഴ്ച മാത്രമാണ് സമയം ബാക്കിയുള്ളതെങ്കിലും, ഫോണിന്റെ വിലയെക്കുറിച്ചോ, പ്രധാന പ്രത്യേകതകളെക്കുറിച്ചോ ലാവ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. എന്നിരുന്നാലും 9,000 രൂപ മുതൽ 10,000 രൂപ റേഞ്ചിലായിരിക്കും ഫോണിന്റെ വിലയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ലാവ ബ്ലേസ് 2 5ജി വാങ്ങാൻ കഴിയുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയായിരിക്കും വേരിയന്റുകൾ. ലോ ബഡ്ജറ്റ് സ്മാർട്ട്ഫോണായതിനാൽ ലാവ ആരാധകർ ഒന്നടങ്കം ലാവ ബ്ലേസ് 2 5ജിക്കുളള കാത്തിരിപ്പിലാണ്.
Post Your Comments