
കോഴിക്കോട്: ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന ചോദ്യം ഉന്നയിച്ച് കെ.ടി ജലീല്‍. പലസ്തീനികള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഉപദ്രവിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കേണ്ടതായിരുന്നു. തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ‘മാങ്ങാതൊലി’യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?ഇസ്രയേല്‍ ആക്രമണങ്ങളെ ഭീകരതയായി കാണാന്‍ കഴിയാത്തവരെ സമുദായത്തിന്റെ ചെലവില്‍ കോഴിക്കോട് എത്തിച്ചത് എന്തിനെന്നും കെ.ടി ജലീല്‍ ചോദിക്കുന്നു.
Read Also: യുഎസ്-ചൈന യുദ്ധ വിമാനങ്ങള്‍ പത്തടി അരികെ, കൂട്ടിയിടിക്കല്‍ ഒഴിവായത് തലനാരിഴയ്ക്ക്
അതേസമയം, പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന പരാമര്‍ശമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയത്. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments