കടുത്തുരുത്തി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ പ്ലാവ് ഒടിഞ്ഞുവീണ് പാചകപ്പുര പൂര്‍ണമായും തകര്‍ന്നു. 800 ചതുരശ്രയടിയുള്ള പാചകപ്പുരയാണ് പൂര്‍ണമായും തകര്‍ന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലെ കാറ്റിലും മഴയിലുമാണ് ഒരു ഭാഗം ഒടിഞ്ഞുവീണത്. പാചകപ്പുരയുടെ മേല്‍ക്കൂരയും ഭിത്തികളും അനുബന്ധ ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
Read Also : ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം: രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം
ദേവവൃക്ഷമായതിനാല് കേടുപാടുകള്‍ ഉണ്ടായിരുന്നെങ്കിലും പ്ലാവ് മുറിച്ചുമാറ്റാതെ നിലനിര്‍ത്തി പോരുകയായിരുന്നു. വളരെയേറെ പഴക്കമുള്ള കൂറ്റന്‍ തേന്‍വരിക്ക പ്ലാവിന്റെ ശിഖരം ഏതാനും വര്‍ഷംമുമ്പ് ഒടിഞ്ഞുവീണിരുന്നു. പ്ലാവിന്റെ ഒരു ഭാഗം ഇപ്പോഴും കേടുകൂടാതെ നിൽപ്പുണ്ട്.
Post Your Comments