
ചങ്ങനാശേരി: തെങ്ങണ വട്ടച്ചാൽപ്പടിയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. വട്ടച്ചാൽപ്പടി കുറ്റിയിൽ പി.പി. ഏബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാം (74) ആണ് മരിച്ചത്.
Read Also: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവം: രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം
ഇന്നലെ വൈകുന്നേരം ഏഴോടുകൂടിയായിരുന്നു അപകടം നടന്നത്. കടയിൽ നിന്നു സാധനം വാങ്ങി തിരികെ വീട്ടിലേക്ക് പോകവേ വാകത്താനം ഭാഗത്തു നിന്നു വന്ന മാരുതി കാർ കുഞ്ഞമ്മയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വീട്ടമ്മയെ സി എൻ കെ ഹോസ്പിറ്റലിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘ഞാൻ എന്നും എപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പം‘: ഹമാസ് ഭീകരാക്രമണം വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് മൂന്നിന് ചീരംചിറ സെന്റ് സ്റ്റീഫൻ സിഎസ് ഐ പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: ജയപ്രകാശ്, പ്രസാദ് കെ.വി., ശോഭ. മരുമക്കൾ: ഭീമ, ബിനു.
Post Your Comments