Latest NewsNewsLife Style

പിസിഒഎസ് ഉള്ളവർ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ…

സ്‌ത്രീകളുടെ ആർത്തവക്രമം തെറ്റിക്കുന്ന ഒരു ഹോർമോണൽ രോഗമാണ്‌ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഈ ആരോഗ്യ പ്രശ്നമുള്ള സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആർത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങൾ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം.

ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല. എന്നാൽ ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും സങ്കീർണതകളും വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത്തരത്തിൽ പിസിഒഎസ് ഉള്ള സ്ത്രീകൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊഴുപ്പ് ധാരാളം അടങ്ങിയ ഇവ അമിതമായി കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് നല്ലതല്ല. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകൾ ഒഴിവാക്കുന്നതാണ് നല്ലത്. സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്.
റെഡ് മീറ്റും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കേണ്ട. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ പരമാവധി പരിമിതപ്പെടുത്തുക. പ്രത്യേകിച്ച് പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും.

കോഫിയാണ് അഞ്ചാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉയർന്ന കഫൈൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹോർമോൺ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ കോഫി പോലുള്ള കഫൈൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. മധുരമുള്ള പാനീയങ്ങൾ, സോഡ തുടങ്ങിയ പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നതിനും കാരണമാകും.

മദ്യപാനമാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ മദ്യം കരളിന്റെ പ്രവർത്തനം, ഹോർമോൺ ബാലൻസ്, ഇൻസുലിൻ പ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാൽ മദ്യപാനം ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button