ThiruvananthapuramNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ത്തി​ലെത്തിയ ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പൂ​ജാ​രി​ക്ക് എ​ട്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

ബാ​ല​രാ​മ​പു​രം പെ​രി​ങ്ങ​മ​ല കാ​ർ​ത്തി​ക ഭ​വ​നി​ൽ മ​ണി​യ​പ്പ​ൻ പി​ള്ള എ​ന്ന മ​ണി പോ​റ്റി(55)യെ​യാ​ണ് കോടതി ശിക്ഷിച്ചത്

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ദർശനത്തിന് എ​ത്തി​യ ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക്ഷേ​ത്ര പൂ​ജാ​രി​ക്ക് എ​ട്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 35,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. ബാ​ല​രാ​മ​പു​രം പെ​രി​ങ്ങ​മ​ല കാ​ർ​ത്തി​ക ഭ​വ​നി​ൽ മ​ണി​യ​പ്പ​ൻ പി​ള്ള എ​ന്ന മ​ണി പോ​റ്റി(55)യെ​യാ​ണ് കോടതി ശിക്ഷിച്ചത്. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു ആണ് ശി​ക്ഷ വിധിച്ച​ത്.

Read Also : ഇന്ത്യ എന്നതിന് പകരം ഭാരത്, പാഠപുസ്തകത്തിലെ പേരുമാറ്റല്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല: എന്‍സിഇആര്‍ടി

2020-ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര​ത്തി​ൽ അ​ർ​ച്ച​ന ന​ട​ത്താ​ൻ എ​ത്തി​യ ബാ​ലി​ക​യെ ജാ​ത​കം നോ​ക്കി ത​രാം എ​ന്ന വ്യാ​ജേ​ന ക്ഷേ​ത്ര​ത്തി​നു​ള്ളി​ലു​ള്ള പൂ​ജാ​രി​യു​ടെ മു​റി​യി​ൽ കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ.. അ​ജി​ത് പ്ര​സാ​ദ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button