![](/wp-content/uploads/2023/10/whatsapp-image-2023-10-26-at-19.33.08_3f8f91f7.jpg)
പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. സ്മാർട്ട് ഹോം, ചെറുകിട ബിസിനസ് സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം. ഇതിലൂടെ രാജ്യത്തുടനീളമുള്ള വരിക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്താനും ജിയോ പദ്ധതിയിടുന്നുണ്ട്. പുതിയ പങ്കാളിത്തം പ്രാബല്യത്തിലാകുന്നതോടെ, പ്ലൂമിന്റെ എഐ സംവിധാനങ്ങളുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.
പ്ലൂമിന്റെ ഏറ്റവും മികച്ച ക്ലൗഡ് പ്ലാറ്റ്ഫോമിലൂടെ രാജ്യത്തെ ഏകദേശം 200 ദശലക്ഷം സ്ഥലങ്ങളിൽ ജിയോയുടെ അത്യാധുനിക സേവനങ്ങൾ എത്തിക്കുന്നതാണ്. ക്ലൗഡ് ടെക്നോളജി മുഖേന ഫിക്സഡ്-ലൈൻ വയർലെസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ രാജ്യത്ത് എല്ലായിടങ്ങളിലും അടിസ്ഥാന സൗകര്യം എത്തിക്കാനും സാധിക്കും. ഉപഭോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ ഉടനടി പരിഹരിക്കുക എന്നതിനാണ് ജിയോ കൂടുതൽ പ്രാധാന്യം നൽകുന്നത്. നിലവിൽ, കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജിയോ പുറത്തുവിട്ടിട്ടില്ല.
Also Read: ഈ ദീപാവലിക്ക് നിങ്ങള്ക്ക് ‘പിന്നി’ വീടുകളിൽ ഉണ്ടാക്കാം
Post Your Comments