Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, വൃദ്ധയെ വസ്ത്രങ്ങൾ നൽകി രക്ഷപ്പെടുത്തിയത് പൂജാരിയും ഓട്ടോ ഡ്രൈവറും

കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് കടുത്ത ലൈംഗിക വൈകൃതത്തിനടിമയെന്നു പൊലീസ്. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് വൃദ്ധയെ ക്രൂരമായി ആക്രമിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പിടിയിലായത്. കൈയും കാലും ഭാഗികമായി ഇല്ലാത്ത 75കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.

സമീപത്തെ സിസി ടിവിയില്‍ നിന്ന് വൃദ്ധയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നതും പിടികൂടുന്നതും. വയോധിക നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എണ്‍പതുകാരിയെ ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സി.സി.ടി.വി.യില്‍നിന്ന് പൊലീസ് ശേഖരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. വൃദ്ധയുടെ അടുത്തെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഉറക്കമുണർന്ന വൃദ്ധ എണീക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പലവട്ടം തലയ്ക്കടിച്ച് വീഴ്ത്തി. അവശയായി ബോധം പോയ വൃദ്ധയെ യുവാവ് എടുത്തു കൊണ്ടുപോകുകയായിരുന്നു.അടുത്ത ദിവസം രാവിലെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജംഗ്ഷന് സമീപം വിജനമായ സ്ഥലത്ത് അർദ്ധ നഗ്നയായ നിലയിൽ രക്തത്തിൽ കുളിച്ച് ഇവരെ കണ്ടെത്തുകയായിരുന്നു.

പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്. അതേസമയം സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തത് വൈകിയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. തുടർന്ന് ഇവരെ കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും സൂചനകൾ ഉണ്ട്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. വൃദ്ധയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. അതേസമയം സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നതും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button