Latest NewsKerala

കൊല്ലത്ത് പീഡനമേറ്റ രണ്ടുവയസ്സുകാരി ഗുരുതരാവസ്ഥയിൽ, രക്ഷകരായത് പ്ലാസ്റ്റിക് ശേഖരിക്കാൻ വന്ന ഹരിത കര്‍മ്മസേന

രഹസ്യ ഭാഗത്തടക്കം പരിക്കേറ്റതിനാല്‍ കുട്ടിയെ വിദഗ്‍ദ ചികിത്സയ്‍ക്കായി തിരുവനന്തപുരം എസ്‍എടി ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം: കടയ്ക്കലില്‍ രണ്ടുവയസ്സുകാരിക്ക് അർദ്ധ സഹോദരന്റെ ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായി.. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയില്‍ നിന്ന്​ കുട്ടിയുടെകരച്ചില്‍ കേട്ട ഹരിത കര്‍മ്മസേനയാണ് വിവരം പുറത്തറിയിച്ചത്.പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിയ്ക്കുന്നതിനിടെയാണ് ഇവര്‍ കുട്ടിയുടെ കരച്ചില്‍ കേട്ടത്. വാതിലില്‍ പല തവണ തട്ടി വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ വാര്‍ഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കതക് തള്ളിത്തുറന്നപ്പോള്‍ അവശനിലയില്‍ കുട്ടിയെ കണ്ടു. പിന്‍വശത്ത് കൂടി രക്ഷപെടാന്‍ ശ്രമിച്ച സഹോദരനെ കീഴ്‌പെടുത്തിയ ശേഷം കടയ്ക്കല്‍ പോലീസിനെ വിളിച്ച്‌ വരുത്തി കൈമാറുകയായിരുന്നു. കുട്ടിയെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രഹസ്യ ഭാഗത്തടക്കം പരിക്കേറ്റതിനാല്‍ കുട്ടിയെ വിദഗ്‍ദ ചികിത്സയ്‍ക്കായി തിരുവനന്തപുരം എസ്‍എടി ആശുപത്രിയിലേക്ക് മാറ്റി.

പോക്സോ നിയമപ്രകാരം സഹോദരനെ അറസ്റ്റ് ചെയ്തു. മോഷണക്കേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ ആയിരുന്നു ഇയാള്‍. വയസ്സ് തെളിയിക്കുന്നതിന് വേണ്ടി പരിശോധനയ്ക്കായി പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments


Back to top button